IdukkiKeralaLatest

പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു.

“Manju”

 

കോട്ടയം : മുണ്ടക്കയം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയ പാത 183ല്‍ വാഴൂര്‍ പത്തൊന്‍പതാം മൈലിലാണ് പോലീസ് വാഹനം അപകടത്തിൽ പെട്ടത്.
എഐ ഉള്‍പ്പെടെ നാലു പേർക്ക് നിസ്സാര പരിക്കേറ്റു. എസ്ഐ മനോജ് കുമാർ, പോലീസ് ഡ്രൈവർ ഷഫീഖ്, സി പി ഒ അജിത്ത്, കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഒരു ക്ലാസിനായി ചങ്ങനാശേരിയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ വണ്ടിയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

Related Articles

Back to top button