IndiaLatest

നടന്‍ അജിത്തിന്റെ വീട്ടില്‍ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം

“Manju”

ചെന്നൈ: തമിഴ്​ നടന്‍ അജിത്തിന്റെ വീട്ടില്‍ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കണ്‍ട്രോള്‍ റൂമിലേക്കാണ്​ അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോണ്‍ ചെയ്​തതെന്ന്​ പൊലീസ്​ വ്യക്തമാക്കി. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ്​ അജിത്തിന്റെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിയുകയായിരുന്നു. അതേസമയം, രജനീകാന്തിന്റെയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വര്‍ഷം ഇതേ രീതിയില്‍ ​ഫോണ്‍ കോളുകള്‍ ചെയ്​തിരുന്നതായാണ്​ റിപ്പോര്‍ട്ടുകള്‍. ദിനേഷിന്റെ വീട്ടിലെത്തിയ പൊലീസ്​ മാതാപിതാക്കളെ താക്കീത്​ ചെയ്​തു.നേരത്തെ ദി​നേഷിന്​ ഫോണ്‍ നല്‍കരുതെന്ന്​ പൊലീസുകാര്‍ മാതാപിതാക്കളെ ഉപ​ദേശിച്ചിരുന്നു. എന്നാല്‍ എങ്ങനെയോ ഫോണ്‍ ദിനേഷ്​ കൈക്കലാക്കുകയായിരുന്നു.

Related Articles

Back to top button