IndiaKeralaLatest

കോവിഡ് താണ്ഡവം : ലോകത്ത് രണ്ട് കോടി പത്ത് ലക്ഷം രോഗ ബാധിതര്‍, മരണം ഏഴരലക്ഷം കവി‍ഞ്ഞു.

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.

അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 170,373 പേരാണ് മരിച്ചത്. 2,836,523 പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്‍ക്കൊണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 2,356,640 പേര്‍ രോഗമുക്തി നേടി.

ന്യൂ​സി​ല​ന്‍​ഡി​ല്‍​ ​പു​തു​താ​യി​ 14​ ​പേ​ര്‍​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഓ​ക്ല​ന്‍​ഡി​ല്‍​ ​ത​ന്നെ​യാ​ണ് ​പു​തി​യ​ ​കേ​സു​ക​ളും​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്.മൂന്നു​ ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ഓ​ക്ല​ന്‍​ഡി​ലെ​ ​ഒ​രു​ ​കു​ടും​ബ​ത്തി​ല്‍​ ​നാ​ല് ​പേ​ര്‍​ക്ക് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​വ​രു​മാ​യി​ ​സ​മ്ബ​ര്‍​ക്കം​ ​പു​ല​ര്‍​ത്തി​യ​ 13​ ​പേ​ര്‍​ക്കും​ ​വി​ദേ​ശ​ത്ത് ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ള്‍​ക്കു​മാ​ണ് ​പു​തു​താ​യി​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​വ​രെ​ ​ക്വാ​റ​ന്റൈ​നി​ലാ​ക്കി.

ഇന്ത്യയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 56,383 പേര്‍ രോഗമുക്തി നേടി. ആകെ മരണം 47,033 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും, കേന്ദ്ര സ്ഥാപനങ്ങള്‍ക്കും 3.04 കോടിയിലധികം എന്‍ 95 മാസ്‌കുകളും 1.28 കോടിയിലധികം പി.പി.ഇ. കിറ്റുകളും സൗജന്യമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button