IndiaLatest

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

“Manju”

പട്‌ന: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്‌നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കുട്ടികളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നത്.
കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളിലെ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.

രണ്ടു മുതല്‍ പതിനെട്ട് വയസു വരെ പ്രായമുളള കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയതായി നീതി ആയോഗ് അംഗം വി.കെ. പോള്‍ അറിയിച്ചിരുന്നു. മെയ് 11 നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്.

കോവിഡിനെതിരെയുള്ള പ്രധാന പ്രതിരോധ മാര്‍ഗമാണ് വാക്‌സിനേഷന്‍. കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനുവരി 26 നാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്കാണ് ആദ്യം രാജ്യത്ത് വിതരണാനുമതി ലഭിച്ചത്. പിന്നീട് റഷ്യയുടെ സ്പുട്‌നിക് എന്നീ വാക്‌സിനും വിതരണാനുമതി നല്‍കി. നിലവില്‍ 18 വയസു മുതല്‍ 44 വയസുവരെ പ്രായമുളളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്.

Related Articles

Back to top button