IndiaLatest

ജൈവ യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നല്‍കി മടക്കം

“Manju”

ഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അവസാനത്തെ പൊതുപരിപാടിയില്‍ മുന്നറിയിപ്പ് നല്‍കിയത് ജൈവ യുദ്ധത്തെക്കുറിച്ച്‌.
ബിംസ്‌ടെക് അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ദുരന്തനിവാരണ പരിശീലനത്തിന്റെ കര്‍ട്ടന്‍ റൈസര്‍ ഇവന്റ് പാനെക്‌സ് 21-ല്‍ സംസാരിക്കുകയായിരുന്നു ജനറല്‍ റാവത്ത്. BIMSTEC എന്നാല്‍ ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്.
ജൈവ യുദ്ധം “ഒരു പുതിയ തരം യുദ്ധമായി മാറുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. ലോകം നേരിട്ട കൊവിഡ് മഹാമാരിയെ ഉദാഹരിച്ചായിരുന്നു തുടക്കം. വാക്സീന്‍ പങ്കുവച്ചും പ്രതിരോധ സാമഗ്രികള്‍ കൈമാറിയും മഹാമാരിയെ നേരിട്ട രീതി പറഞ്ഞെത്തിയത് ജൈവയുദ്ധത്തെ കുറിച്ചായിരുന്നു.
ദുരന്തമേതായാലും അതിനെ നേരിടാന്‍ സായുധ സേനകള്‍ തയ്യറാകണം. പരസ്പര സഹകരണത്തോടെ എങ്കില്‍ ഫലം കൂടുമെന്നും അവസാന പൊതുപരിപാടിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ജൈവയുദ്ധം രൂപപ്പെടാന്‍ തുടങ്ങിയാല്‍, ഈ വൈറസുകളും രോഗങ്ങളും നമ്മുടെ രാഷ്ട്രങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ നാം ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും സ്വയം ശക്തിപ്പെടുത്തുകയും വേണം,” ജനറല്‍ റാവത്ത് പറഞ്ഞു.
ഇന്ത്യന്‍ സേനക്ക് പുതിയ മുഖം നല്‍കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനിടയിലാണ് ജനറല്‍ ബിപിന്‍ റാവത്തിന്‍റെ മരണം.

Related Articles

Back to top button