InternationalLatest

കാബൂളില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

“Manju”

അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള ഇന്ത്യന്‍ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാണ് ശ്രമം.ഇന്ന് ഉച്ചയോടെ തന്നെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ AI-243 വിമാനം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്​ഗാനിസ്​താനില്‍ നിന്ന്​ തങ്ങളുടെ ഉദ്യോഗസ്​ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button