KeralaLatest

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും രണ്ടും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി

“Manju”

തൃശൂര്‍: ജില്ലാ എക്‌സൈസ് ഡിവിഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഒന്നും രണ്ടും കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു. ജില്ലാ എക്‌സൈസ് വകുപ്പ്, ജില്ലാ ആരോഗ്യ വകുപ്പ് എന്നിവ സഹകരിച്ചാണ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഡിവിഷനിലെ 436 ഉദ്യോഗസ്ഥര്‍ക്കും പൂത്തോളിലെ സംസ്ഥാന എക്‌സൈസ് അക്കാദമിയിലെ 250 ഓളം ട്രെയിനികള്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കല്‍ പൂര്‍ത്തീകരിച്ചത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയുടെ നേതൃത്വത്തിലാണ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയത്.

ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി ബാലകൃഷ്ണന്‍, അസി. എക്‌സൈസ് കമ്മീഷണര്‍മാരായ വി എ സലീം, വി ജയപ്രകാശ്, മെഡിക്കല്‍ ഓഫീസര്‍ കെ എസ് അനൂപ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ വി സദയകുമാര്‍, വിമുക്തി കോര്‍ഡിനേറ്റര്‍ കെ കെ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button