InternationalLatest

അന്താരാഷ്ട്ര ഫുടബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി റൊണാള്‍ഡോ

“Manju”

രാജ്യാന്തര ഫുടബോളില്‍ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് പോര്‍ച്ചുഗലിനായി താരം നേടിയത്.

109 ഗോള്‍ എന്ന ഇറാന്റെ അലി ദേയിയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മാറി കടന്നിരിക്കുന്നത്. അയര്‍ലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാള്‍ഡോ പുതു റെക്കോര്‍ഡ് തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.

തന്നെ താനാക്കി മാറ്റിയ ക്ലബിലേക്ക് തന്നെ അദ്ദേഹം മടങ്ങി എത്തിയിരിക്കുന്നു. ഇറ്റലിയില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് റൊണാള്‍ഡോ എത്തുന്നുവെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു.

Related Articles

Back to top button