India

സൗദിയിൽ 1144 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു

“Manju”

റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1144 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദിവസേനയുള്ള കൊറോണ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവാണു ഇപ്പോൾ രേഖപ്പെടുത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 16 മരണങ്ങളും 1253 രോഗമുക്തിയും കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 456562 ആയും മരണങ്ങൾ 7,440 ആയും രോഗമുക്തി 439459 ആയും ഉയർന്നു.
മക്ക മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 9663 കേസുകൾ ചികിത്സയിൽ കഴിയുന്നതിൽ 1539 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

 

Related Articles

Back to top button