IndiaLatest

ഈസ്റ്റര്‍ ആശംസിച്ച്‌ പ്രധാനമന്ത്രി

“Manju”

ന്യൂദല്‍ഹി: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ഈസ്റ്റര്‍ ദിനത്തില്‍ യേശുക്രിസ്തുവിന്റെ സന്ദേശങ്ങള്‍ സ്മരിക്കുന്നതായി അദേഹം പറഞ്ഞു. സാമൂഹിക ശാക്തീകരണത്തിന് യേശുക്രിസ്തു നല്‍കിയ പ്രാധാന്യം ദശലക്ഷങ്ങളെ പ്രചോദിപ്പിക്കുന്നതായും അദേഹം ട്വീറ്റ് ചെയ്തു.

‘ഈസ്റ്റര്‍ ആശംസകള്‍! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യം നിറഞ്ഞ സന്ദേശങ്ങള്‍ നാം സ്മരിക്കുന്നു. സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നല്‍കിയ ഊന്നല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതിയും ഈസ്റ്റര്‍ ആശംസിച്ചു. ലോകമെമ്പാടും ആഘോഷിക്കുന്ന യോശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് നമുക്ക് സന്തോഷവും പ്രതീക്ഷയും പ്രദാനം ചെയ്യുന്നതായും അദേഹം ട്വീറ്റ് ചെയ്തു.

Related Articles

Back to top button