IndiaLatest

തവക്കല്‍ന ആപ്ലിക്കേഷനില്‍ പുതിയ സേവനങ്ങള്‍

“Manju”

ജിദ്ദ: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയില്‍ നിലവില്‍ വന്ന തവക്കല്‍ന മൊബൈല്‍ ആപ്ലിക്കേന്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. നേരത്തെ ലഭ്യമായിരുന്ന സൗകര്യങ്ങള്‍ക്ക് പുറമെ മറ്റു നിരവധി സേവനങ്ങളാണ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അബ്ഷീര്‍ പ്ലാറ്റ്ഫോമിന്‍റെ സഹായമില്ലാതെ തന്നെ തവക്കല്‍ന ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബര്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യാമെന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ സേവനം. തവക്കല്‍ന ആപ്പിലെ ‘മൊബൈല്‍ നമ്ബര്‍ ഐഡന്റിഫിക്കേഷന്‍’ സേവനം വഴി തങ്ങളുടെ ആശ്രിതരെയോ സുഹൃത്തുക്കളെയോ മറ്റേതെങ്കിലും വ്യക്തിയെയോ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ഇവര്‍ക്ക് അബ്ഷീര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല.

ഏതു സമയത്തും വ്യക്തിയുടെ മൊബൈല്‍ നമ്ബര്‍ മാറ്റാനും ആപ്പില്‍ സൗകര്യമുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് അവരുടെ താമസരേഖയുടെ നിയമപരമായ നില പരിഗണിക്കാതെ തന്നെ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.ആപ്ലിക്കേഷന്‍റെ പുതിയ പതിപ്പില്‍ ഇഖാമ നമ്ബറിനെ അടിസ്ഥാനമാക്കി നീതിന്യായ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ സേവനങ്ങളും ലഭ്യമാവും. പുതിയ സേവനങ്ങളില്‍നിന്ന് പ്രയോജനം നേടാനും ആപ്ലിക്കേഷന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും Google Play, AppStore, AppGallery തുടങ്ങിയ സ്റ്റോറുകള്‍ വഴി തവക്കല്‍ന ആപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എല്ലാ ഉപയോക്താക്കളോടും അധികൃതര്‍ ആവശ്യപ്പെട്ടു.മാളുകള്‍, ഷോപ്പുകള്‍, റെസ്റ്റോറന്‍റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പ്രവേശിക്കാന്‍ ഇപ്പോള്‍ തവക്കല്‍ന ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍, അബ്ഷീര്‍ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമായിരുന്നു നേരത്തെ തവക്കല്‍ന ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ വേര്‍ഷനില്‍ അത്തരം നിബന്ധനകള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് തവക്കല്‍ന ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.

Related Articles

Back to top button