IndiaLatest

ലോക പുരുഷ ബോക്‌സിംഗില്‍ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യ

“Manju”

താഷ്‌കന്റ്: ലോക പുരുഷ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ ഉറപ്പാക്കി ഇന്ത്യ. ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. ദീപക് ഭോറിയ 51 കിലോ ഇനത്തിലും മുഹമ്മദ് ഹുസാമുദ്ദീന്‍ 57 കിലോയിലും നിഷാന്ത് ദേവ് 71 കിലോയിലും സെമി ഫൈനലില്‍ പ്രവേശിച്ചു.

കിര്‍ഗിസ്താന്റെ നുര്‍ഷിത് ദിയുഷബൈവിനെ 5-0 ത്തിന് പരാജയപ്പെടുത്തിയാണ് ദീപക് ക്വാര്‍ട്ടറിലെത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ വെങ്കലം നേടിയ ഹുസാമുദ്ദീന്‍ 4-3-ന് ബള്‍ഗേറിയയുടെ ഡയസ് ഇല്‍ബാനെസിനെയും വീഴ്‌ത്തി. ക്യൂബയുടെ നിഷാന്ത് ദേവിനെതിരെ 5-0 ത്തിനായിരുന്നു നിഷാന്തിന്റെ ജയം.

2019-ലെ വെള്ളിയും വെങ്കലവുമാണ് ലോക ബോക്‌സിംഗില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ മൂന്ന് പേരും പരാജയപ്പെട്ടാലും വെങ്കല മെഡലുകള്‍ ലഭിക്കും. വിജേന്ദര്‍ സിംഗ് (വെങ്കലം, 2009), വികാസ് കൃഷ്ണന്‍ ( വെങ്കലം, 2011), ശിവാ ഥാപ്പ (വെങ്കലം, 2015), ഗൗരവ് ബിധുരി( വെങ്കലം , 2017), മനീഷ് കൗഷിക് (വെങ്കലം, 2019) അമിത് പന്‍ഘല്‍( വെള്ളി, 2019), ആകാശ് കുമാര്‍(വെങ്കലം, 2021) എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍.

Related Articles

Back to top button