KeralaLatest

ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ന്യൂഡല്‍ഹി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

ന്യൂഡല്‍ഹി : ചാണ്ടി ഉമ്മന്‍ എം.എല്‍.. ഇന്ന് രാവിലെ 9 മണിക്ക് ന്യൂഡല്‍ഹിയിലെ സാകേതിലുള്ള ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ അദ്ദേഹത്തെ ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണല്‍ ഓഫീസ് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി, സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍സ് കോര്‍ഡിനേഷൻ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, ബ്രഹ്മചാരിമാരായ മനു എന്‍.എം, ശാന്തിപ്രിയൻ, ജീവരാജ്, വന്ദനന്‍ എസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സില്‍വര്‍ ജൂബിലി മന്ദിരത്തില്‍ പ്രാര്‍ത്ഥനാലയം സന്ദര്‍ശിച്ച ചാണ്ടി ഉമ്മൻ ധ്യാനനിരതനായി. ധ്യാനമഠം ആയുര്‍വേദ സിദ്ധ ഹോസ്പിറ്റല്‍ എന്നിവ സന്ദര്‍ശിക്കുകയും ആശ്രമം പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ആശ്രമം പ്രതിനിധികള്‍ ചാണ്ടി ഉമ്മനെ ആദരിച്ചു.

Related Articles

Back to top button