KeralaLatestThiruvananthapuram

മടവൂരിൽ കിണറ്റിലകപ്പെട്ട ആളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

“Manju”

അറ്റിങ്ങൽ: മടവൂരിൽ കിണറ്റിലകപ്പെട്ട ആളെ രക്ഷപ്പെടുത്തി.കക്കോട്ട് ചരുവിള വീട്ടിൻ സനൽ (23) ആണ് ഏകദേശം 50 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള സ്വന്തം കിണറ്റിലകപ്പെട്ടത്, കൂട്ടുകാരായ ശ്രീജുവും ലിജിനും രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയെങ്കിലും പിന്നിട് തിരിച്ചുകയറി, ആറ്റിങ്ങൽ അഗ്‌നിശമനസേന സ്ഥലത്തെത്തി സനലിനെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ, മധുസൂദനൻനായർ സി.ആർ, ചന്ദ്രമോഹൻ, ഷിജാം, ബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ് , അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

Related Articles

Back to top button