Latest

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ലണ്ടന്‍ സ്പിരിറ്റിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം. ഈ ടീമിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷെയിന്‍ വോണ്‍ നിലവില്‍ സ്വയം ഐസൊലേഷനില്‍ ആണ്.

ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ശേഷം, ഷെയ്ന്‍ ടെസ്റ്റ് നടത്തുകയും അതിലൂടെ പോസറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ പിസിആര്‍ ഫലത്തിനായി കാത്തിരിക്കുകയാണ്.

1992-നും 2007-നും ഇടയില്‍ 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടിയ 51-കാരനായ മുന്‍ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഇന്നലെ ലണ്ടന്‍ സ്പിരിറ്റും സതേണ്‍ ബ്രേവും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Related Articles

Back to top button