KeralaLatest

ശമ്പളത്തില്‍ നിന്നും പിടിച്ച തുക തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍

“Manju”

കൊച്ചി : വാക്സിന്‍ ചലഞ്ചായി ശമ്പളത്തില്‍ നിന്നും പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ സൗജന്യമാക്കിയതോടെയാണ് ജീവനക്കാര്‍ തുക തിരികെ ചോദിക്കുന്നത്. വൈദ്യുതിബോര്‍ഡ് ഉന്നതാധികൃതര്‍ക്ക് ഇത് സംബന്ധിച്ച്‌ ജീവനക്കാരുടെ സംഘടനകള്‍ കത്ത് നല്‍കും. ഇടതു സംഘടനകളൊഴികെയുള്ള സംഘടനകളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് സൂചന.

മേയ് മാസത്തിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്ബളമാണ് വാക്സിന്‍ ചലഞ്ചെന്ന പേരില്‍ പിടിച്ചത്. വൈദ്യുതിബോര്‍ഡ് മാത്രമാണ് വാക്സിന്‍ ചലഞ്ചിനായി ജീവനക്കാരുടെ ശമ്പളം പിടിച്ചത്. ബോര്‍ഡിലെ 34,000 ജീവനക്കാരില്‍നിന്ന്‌ സി.എം.ആര്‍.വി.സി. എന്ന പേരിലാണ് തുക പിടിച്ചത്.

അതേസമയം, കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചത് സര്‍ക്കാര്‍ തിരികെ നല്‍കാന്‍ തുടങ്ങിയിട്ടും വൈദ്യുതിബോര്‍ഡ് ഈ തുക തിരികെ നല്‍കിയിട്ടില്ല. രാജ്യം മുഴുവന്‍ വാക്സിന്‍ സൗജന്യമാക്കിയതോടെ ഇനി വാക്സിന്‍ ചലഞ്ചെന്ന പേരില്‍ പണം നല്‍കുന്നതില്‍ അര്‍ഥമില്ലെന്നാണ് സംഘടനകളുടെ പൊതു അഭിപ്രായം.

Related Articles

Back to top button