InternationalLatest

ഖത്തറിലെ ‘പിങ്ക് ജലാശയം’

“Manju”

ദോഹ: ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ രൂപം കൊണ്ട പിങ്ക് ജലാശയം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. ചിലര്‍ ട്വിറ്ററിലൂടെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‍തു. സമഗ്രമായ പരിശോധന നടത്താന്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ജലത്തിന്റെ നിറം മാറ്റത്തിന് കാരണം എന്താണെന്ന് കണ്ടെത്താന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് അബ്‍ദുല്‍ മുഹ്‍സിന്‍ അല്‍ ഫയാദ് എന്നയാളാണ് ആദ്യം ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെടുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്‍ത പരിസ്ഥിതി മന്ത്രാലയത്തെ പിന്നീട് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‍തു.

ജലത്തില്‍ വളരുന്ന ചില പ്രത്യേകതരം ആല്‍ഗകളും ബാക്ടീരിയകളും കാരണമാണ് ഇത്തരമൊരു നിറവ്യത്യാസമുണ്ടാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി . മഴ കുറയുമ്പോള്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം വര്‍ദ്ധിക്കുകയും വെള്ളത്തിന്റെ താപനില കൂടുകയും ചെയ്യും. ഉപ്പുവെള്ളത്തില്‍ വളരുന്ന ചില ആല്‍ഗകള്‍ ഈ സാഹചര്യത്തില്‍ കൂടുതലായി വളരുകയും അവ പിങ്ക് നിറത്തിലുള്ള ഒരു വസ്‍തു പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമാവുന്നതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു .

Related Articles

Back to top button