IndiaKeralaLatest

2024 -യോടെ എല്ലാ ഗാര്‍ഹികഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കും- മന്ത്രി

“Manju”

തിരുവനന്തപുരം: 2024 -യോടെ സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് പോകുന്നതെന്ന് റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടന്ന് വരുന്നത്. ജലജീവന്‍ പദ്ധതി അനുസരിച്ച്‌ ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും. നഗരമേഖലയില്‍ കിഫ്‌ബി പോലെയുള്ള വിവിധ പദ്ധതികള്‍ അനുസരിച്ചും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും.

Related Articles

Back to top button