IndiaLatest

ആധാർ നമ്പർ പാൻകാർഡുമായി ബന്ധിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചു

“Manju”

ന്യൂഡൽഹി: ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അനുവദിച്ചിരുന്ന സമയപരിധി കേന്ദ്രസർക്കാർ നീട്ടി നൽകി. ജൂൺ 31 വരെയാണ് സമയം നീട്ടിയത്. നേരത്തെ മാർച്ച് 31 വരെയായിരുന്നു അനുവദിച്ചത്. കൊറോണ വ്യാപനം മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കൂടുതൽ സമയം അനുവദിച്ചത്.

കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യാതിരുന്നാൽ പിഴയീടാക്കുമെന്നും പാൻ കാർഡ് നിർജ്ജീവമാക്കുമെന്നും ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്‌സഭയിൽ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലും സാമ്പത്തിക ഇടപാടിലും ഇത് നിർണായകമാണ്.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും ആധാർ നമ്പരും പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ കഴിയും. നമ്പരുകൾ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്.

Related Articles

Back to top button