KeralaLatest

ഒരു ലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ആമസോണ്‍ ഇന്ത്യ

“Manju”

പാലക്കാട്: ആമസോണ്‍ ഇന്ത്യ, മുന്‍നിര അസോസിയേറ്റുകളും ജീവനക്കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കി. ഓണ്‍ സൈറ്റ് വാക്‌സിനേഷന്റെ ഒന്നാം ഘട്ടമെന്ന നിലയിലാണ് ഇന്ത്യയിലെ 26 നഗരങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. ജീവനക്കാര്‍, പാര്‍ട്ണര്‍മാര്‍, എസ്‌എംബി വില്പനക്കാര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ ഉള്‍പ്പെടെ 10 ലക്ഷം ആളുകള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ മുന്‍നിര ടീമുകള്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡയറക്ടര്‍ അഭിനവ് സിംഗ് പറഞ്ഞു

ആമസോണ്‍ ഇന്ത്യ ജീവനക്കാരെ വാക്‌സിനേഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ആശുപത്രികളിലേക്കുള്ള സുഗമമായ അക്‌സസ്സ്, വാക്‌സിനേഷന്‍ റീഇംബേഴ്‌സ്‌മെന്റുകള്‍, ഓണ്‍സൈറ്റ് ഈവന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ചാനലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓണ്‍-സൈറ്റ് വാക്‌സിനേഷന്‍ പ്രോഗ്രാമിനു പുറമേ, ഓണ്‍-സൈറ്റ് വാക്‌സിനേഷന്‍ പരിപാടികളിലേക്ക് ജീവനക്കാരെ ആകര്‍ഷിക്കാന്‍ നിരവധി സംരംഭങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ആമസോണ്‍ ഇന്ത്യ വാക്‌സിനേഷന്‍ എടുക്കാന്‍ മുന്നോട്ടുവരുന്ന മുന്‍നിര ജീവനക്കാര്‍ക്ക് ഒരു സ്‌പെഷ്യല്‍ പേ ആയി 750 രൂപ നല്കും. ഇതിനു പുറമേ മുന്‍നിര ജീവനക്കാരെയും അവരുടെ അര്‍ഹരായ ആശ്രിതരെയും സഹായിക്കുന്നതിനായി കോവിഡ്-19 ഉമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും പിന്തുണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇവയില്‍ ശമ്പള അഡ്വാന്‍സ്, കോവിഡ്-19 സ്‌പെഷ്യല്‍ ലീവ്, ഐസൊലേഷന്‍ ഫെസിലിറ്റി സപ്പോര്‍ട്ട്, എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഈ ആനുകൂല്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ലോകവ്യാപകമായുള്ള അതിന്റെ ടീമുകള്‍ക്കുള്ള പ്രത്യേക ബോണസുകളിലും ഇന്‍സെന്റീവുകളിലും നിക്ഷേപിച്ച 11.5 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് പുറമേയാണ്.

Related Articles

Back to top button