IndiaLatest

കോവിഡ് മൂന്നാം തരംഗം : ആശ്വാസ വാര്‍ത്തയുമായി ഐസിഎംആ‍ര്‍

“Manju”

ന്യൂഡല്‍ഹി : മൂന്നാം തരംഗം രാജ്യത്ത് വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേ‍ര്‍ച്ച്‌. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്നും ഐസിഎംആ‍ര്‍ വ്യക്തമാക്കി. രാജ്യത്ത് 12 മുതല്‍ 18 വയസ് പ്രായത്തിനിടയിലുള്ള 13 മുതല്‍ 14 കോടി കുട്ടികളുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ ഉപയോഗിച്ച്‌ 2-18 വയസ് വരെയുള്ള കുട്ടികളില്‍ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന്റെ റിസള്‍ട്ട് സെപ്റ്റംബറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസ‍ര്‍ വാക്സിന് അതിനു മുമ്പ് പെര്‍മിഷന്‍ ലഭിച്ചാല്‍ അതും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കും.

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകുമെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതിനും കുട്ടികള്‍ക്ക് പുറത്തിറങ്ങി മറ്റ് വിനോദങ്ങളില്‍ ഏ‍ര്‍പ്പെടുന്നതിനും അത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button