AlappuzhaKeralaLatest

ഭാര്യാമാതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഭിഭാഷകൻ കോടതിയില്‍ നിന്നും ക്വാറന്‍റിനിൽ പോയി

“Manju”

അനൂപ് എം.സി.

മാവേലിക്കര- ഭാര്യാമാതാവ് ക്വാറന്‍റിനിലുള്ള ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും അഭിഭാഷകൻ മാവേലിക്കര കോടതിയിലെത്തി. ഭാര്യാമാതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഭിഭാഷകൻ ക്വാറന്‍റിനിൽ പോയി. വിദേശത്തു നിന്നെത്തിയ ഭാര്യാമാതാവിനെ ചികിത്സക്കായി കാറിൽ കൊണ്ടുപോയതും അഭിഭാഷകനാണ്. അഭിഭാഷകൻ കേസിനായി ജൂൺ 3ന് എത്തിയ മാവേലിക്കര കുടുംബ കോടതിയിൽ രണ്ട് ദിവസത്തേക്ക് അഭിഭാഷകരും കഷികളും എത്തേണ്ടെന്ന് കോടതിയിൽ നിന്ന് നിർദേശം വന്നു. ബാർ അസോസിയേഷൻ ഭാരവാഹികളെ ഇന്നലെ വൈകിട്ടോടെ ഫോണിൽ വിളിച്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Related Articles

Back to top button