തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഇന്ന് ചേരുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.
മത്സര മാനദണ്ഡങ്ങള്‍ അടക്കമുള്ള കാര്യങ്ങളിലെ അന്തിമ തീരുമാനം അടുത്ത മാസം ചേരുന്ന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാവുക. ഇന്ന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന ജാഥയെപറ്റിയും തീരുമാനിക്കും.