ഇന്ത്യൻ ഇസ്ലാഹി മദ്രസ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

ഇന്ത്യൻ ഇസ്ലാഹി മദ്രസ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു

“Manju”

കുവൈറ്റ് സിറ്റി : ഇന്ത്യൻ ഇസ്ലാഹി മദ്രസ വിദ്യാർത്ഥികൾക്കായി വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു. ജൂൺ , ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് 2 മണി മുതൽ 3:30 വരെയാണ് ക്ലാസ്. LKG & UKG ക്ലാസ്, ഒന്ന് -രണ്ട് ക്ലാസ്, മൂന്ന്-നാല് ക്ലാസ് , അഞ്ച്-ആറ്-ഏഴ് ക്ലാസ് എന്നീ നാല് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് യഥാക്രമം സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, അയ്യൂബ്ഖാൻ, മനാഫ് മാത്തോട്ടം, അനസ് പാനായിക്കുളം എന്നിവർ ഉത്ഘാടനം ചെയ്തു.

കൂടാതെ ഇന്ത്യൻ ഇസ്ലാഹി സെന്റർ LKG-UKG , ഒന്നാം ക്ലാസ്സിലേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചതായും മദ്രസാ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി 66405706, 97562375, 99060684, 97827920, 65829673 എന്നീ നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.

Related post