IndiaLatest

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി മാറിയെന്നും ഇന്ത്യ ഇപ്പോള്‍ ലോകത്തിന്റെ ഫാക്ടറിയായി മാറേണ്ട സമയമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ. ഇന്ത്യയിലെ ഗ്ലോബല്‍ കെമിക്കല്‍സ് ആൻഡ് പെട്രോകെമിക്കല്‍സ് മാനുഫാക്ചറിംഗ് ഹബ്ബുകളെക്കുറിച്ചുള്ള (ജിസിപിഎംഎച്ച്‌ 2023) ഉച്ചകോടിയുടെ മൂന്നാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയ്‌ക്കും സ്വാശ്രയത്വത്തിനും കാര്യക്ഷമമായ ഒരു വ്യവസായം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്‌ക്കുന്നതിലും സര്‍ക്കാരിന്റെ പങ്ക് വലുതാണ്. ഈ മേഖലയിലെ മാറ്റത്തിനും പുരോഗതിക്കുമായി കേന്ദ്ര സര്‍ക്കാര്‍ പുതിയതും നൂതനവും സുസ്ഥിരവുമായ നിര്‍ദ്ദേശങ്ങള്‍ തേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനും ഈ മേഖലയിലെ വ്യവസായത്തിനും സംവദിക്കാനുളള വേദിയായി ഈ ഉച്ചക്കോടി മാറിയെന്ന് കെമിക്കല്‍സ് ആന്റ് പെട്രോകെമിക്കല്‍സ് വകുപ്പ് സെക്രട്ടറി അരുണ്‍ ബറോക്കയും വ്യക്തമാക്കി. ചടങ്ങില്‍ വ്യവസായ മേഖലയെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വ്യവസായ പ്രമുഖരും സന്നിഹിതരായിരുന്നു.

Related Articles

Back to top button