KeralaKottayamLatest

കൊതിച്ചത് ഒന്ന് ; കിട്ടിയത് നാല്,  വളര്‍ത്താന്‍ സഹായം തേടി അമ്മ

“Manju”

കോട്ടയം : നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം  അതിരമ്പുഴ സ്വദേശി സുരേഷ് കുമാറിനും പ്രസന്നകുമാരിക്കും നാലു കുഞ്ഞുങ്ങള്‍ ജനിച്ചത്. അപ്രതീക്ഷിതമായി നാലു കുഞ്ഞുങ്ങളെ ലഭിച്ചപ്പോള്‍ ചില പ്രതിസന്ധികള്‍ കൂടി പങ്കുവെക്കുന്നുണ്ട് ഈ കുടുംബം. കോട്ടയം കാരിത്താസ് ആശുപത്രിയിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്യുകയാണ് പ്രസന്നകുമാരി. നാലു കുഞ്ഞുങ്ങളെ നോക്കേണ്ട കാരണത്താല്‍ ഇനിമുതല്‍ സമീപകാലത്തൊന്നും ജോലിക്ക് പോകാനാകില്ല. ഭര്‍ത്താവ് സുരേഷ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സുരേഷിന് തെങ്ങ് കയറ്റം നിര്‍ത്തേണ്ടിവന്നു. കൈക്കും കാര്യമായി പരിക്കുണ്ട്. അതുകൊണ്ട് വലിയ ജോലികള്‍ ചെയ്യാന്‍ ആകില്ല എന്നാണ് സുരേഷിന്റെ അവസ്ഥ.  ഇതോടെ കുഞ്ഞുങ്ങള്‍ക്ക് വെണ്ട ഭക്ഷണം നല്‍കുന്നതടക്കം പ്രതിസന്ധിയിലായി.

പ്രതിസന്ധി തുറന്നുപറയുകയാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും.
ഇനി മുന്നോട്ട് പോകണമെങ്കില്‍ നാട്ടുകാരുടെ വലിയ സഹായം വേണമെന്ന് ഇരുവരും പറയുന്നു. ഭര്‍ത്താവിന് എന്തെങ്കിലും ചെറിയ ജോലി ഉണ്ടെങ്കിലും ജീവിക്കാന്‍ കഴിയുമായിരുന്നു. വലിയ സൗഭാഗ്യങ്ങളില്‍ നിന്നുകൊണ്ടും കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്ത് ഉള്ള ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്. തുടക്കം തന്നെ നാലു കുഞ്ഞുങ്ങള്‍ ഉണ്ട് എന്ന് സ്കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കളയാന്‍ ആകില്ലല്ലോ എന്നാണ് സുരേഷ് കുമാര്‍ നിറകണ്ണുകളോടെ ചോദിക്കുന്നത്. അത്രയും ആഗ്രഹത്തോടെയാണ് കഴിഞ്ഞ 15 വര്‍ഷം കാത്തിരുന്നത്. എങ്ങനെയും പ്രതിസന്ധിയെ മറികടന്ന് മുന്നോട്ടുപോകാമെന്നാണ് ഇവരുടെ ചിന്ത.

വടവാതൂരില്‍ സ്വകാര്യ ക്ലിനിക്കിലാണ് ഇവര്‍ ചികിത്സ നടത്തിയത്. തുടര്‍ന്നാണ് കാരിത്താസ് ആശുപത്രിയില്‍ ബാക്കി ചികിത്സ ചെയ്തത്. ആദ്യഘട്ടത്തിലെ ചികിത്സയ്ക്കായി മൂന്നുലക്ഷത്തോളം രൂപ കടം വന്നതായി സുരേഷ് പറയുന്നു. ബാങ്ക് ലോണ്‍ എടുത്ത് ആണ് ചികിത്സ നല്‍കിയത്. ഈ കടം എല്ലാം എല്ലാം നിലനില്‍ക്കെയാണ് പുതിയ ആവശ്യങ്ങള്‍ കൂടി വന്നിരിക്കുന്നത്. ലൈഫ് മിഷന്‍ വഴി ലഭിച്ച വീട്ടിലാണ് സുരേഷ്കുമാറും പ്രസന്നകുമാരിയും നാല് കുഞ്ഞുങ്ങളും കഴിയുന്നത്. അത്കൊണ്ട് തന്നെ കഴിയുന്നവര്‍ സഹായം നല്‍കണമെന്ന് ഇരുവരും പറയുന്നു.

പ്രസവ ചികിത്സയില്‍ അടക്കം ചില ഇളവുകള്‍ കോട്ടയത്തെ കാരിത്താസ് ആശുപത്രി നല്‍കിയിരുന്നു. കൈയിലുള്ള പണം അടയ്ക്കാന്‍ ആണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഏതായാലും നാലു കുഞ്ഞുങ്ങള്‍ പിറന്ന അപൂര്‍വ്വ സംഭവത്തില്‍ ആശുപത്രി അധികൃതരും ഏറെ സന്തുഷ്ടരാണ്. ആദ്യ സ്കാനിങ്ങില്‍ തന്നെ നാലു കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് കണ്ടതോടെ വേണ്ട നിലയിലുള്ള പരിചരണം നല്‍കിയിരുന്നതായി ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നീണ്ടൂര്‍ കല്ലറ വട്ടപ്പറമ്ബില്‍ വീട്ടില്‍ പരേതനായ ശിവനെയും പങ്കജാക്ഷി യുടെയും എട്ടുമക്കളില്‍ ഇളയവളാണ് 42 കാരിയായ പ്രസന്നകുമാരി.

Related Articles

Back to top button