IndiaKeralaLatest

കുട്ടികൾക്ക് വൈറസ് പകരാതിരിക്കാൻ മാതാപിതാക്കൾ വാക്സിനേഷൻ എടുക്കണം

“Manju”

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന ധാരണ പൊതുവേ സൃഷ്ടിച്ചിരുന്നു. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെങ്കിലും അവർക്ക് മാത്രമായിരിക്കില്ല അപകട സാധ്യതയെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അഭിപ്രായപ്പെടുന്നു.
ഹൃദ്രോഗം, ശ്വാസകോശരോഗം, ടൈപ്പ് 1 പ്രമേഹം, കിഡ്നി രോഗം, അമിതവണ്ണം പോലുള്ള സഹരോഗാവസ്ഥകൾ ഉള്ള കുട്ടികളിൽ കോവിഡ് മൂന്നാം തരംഗം മാരകമായേക്കാമെന്നും കരുതപ്പെടുന്നു. അമേരിക്ക, കാനഡ പോലുള്ള ചില രാജ്യങ്ങളിൽ കുട്ടികൾക്കും വാക്സിനേഷൻ കൊടുത്തു തുടങ്ങിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ നിന്ന് കുട്ടികളെ സുരക്ഷിരാക്കി നിർത്താൻ ഇനി പറയുന്ന മുൻകരുതലുകൾ എടുക്കേണ്ടതാണ്.
1. കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം.
2. കുട്ടികൾ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആരോഗ്യകരമായ ഭക്ഷണം അവരുടെ പ്രതിരോധശേഷി വളർത്തും.
3. സ്കൂളുകൾ തുറന്നാലും ഉടനെ കുട്ടികളെ അവിടേക്ക് അയക്കരുത്.
4. കുട്ടികളുടെ കൈകൾ എപ്പോഴും വൃത്തിയാക്കിയും അണുവിമുക്തമാക്കിയും വയ്ക്കുക. കോവിഡ് സുരക്ഷാ മുൻകരുതലുകളെ പറ്റി അവരെ പഠിപ്പിക്കുക; അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

Related Articles

Back to top button