KeralaLatest

പൂജിതപീഠം സമര്‍പ്പണം:നമ്മുടെ കടപ്പാട് ഗുരുവിനോടായിരിക്കണം; ജ്യോതിപുരം യൂണിറ്റ് സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: മഹാഗുരുവിനെ തിരിച്ചറിയുന്നത് ഗുരുവിന്റെ നോട്ടത്തിലൂടെയും വാക്കിലൂടെയും സ്പര്‍ശനത്തിലൂടെയുമാണ്. പൂര്‍ണനായ ഗുരുവിന്റെ ശിഷ്യപൂജിതയും ആ പൂര്‍ണത തന്നെയാണ്. ഗുരുവും ശിഷ്യപൂജിതയും സഹിച്ച ത്യാഗങ്ങള്‍ നമ്മുക്ക് വേണ്ടിയായിരുന്നു. 41 ദിവസത്തെ പുഷ്പ സമര്‍പ്പണത്തില്‍ നമ്മള്‍ ശിഷ്യപൂജിത വരിച്ച മഹാത്യാഗത്തെയാണ് സ്മരിക്കുന്നത്.  നമ്മുടെ കടപ്പാട് ഗുരുവിനോടായിരിക്കണമെന്ന് ജനനി മംഗള ജ്ഞാനതപസ്വിനി പറഞ്ഞു. ജ്യോതിപുരം യൂണിറ്റില്‍ ഇന്നലെ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

.യഥാര്‍ത്ഥ സത്സംഗം മനുഷ്യനെ ജീവന്‍മുക്തിയിലേക്ക് നയിക്കും ലോക സമാധാനം പുനസ്ഥാപിക്കാന്‍ മനുഷ്യന്‍ ജ്ഞാനമാര്‍ഗത്തിലേക്ക് തിരിയണം എന്ന് ശാന്തിഗിരി ഹ്യുമണ് റിസോഴ്‌സ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ജനറല്‍ മാനേജര്‍ കെ ആര്‍ എസ് നായര്‍ അഭിപ്രായപ്പെട്ടു.
അഡ്വ: ദേവദത്തന്‍ വി,  രാധാമണി എസ് എന്നിവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദവിതരണവും ആഹാര വിരുന്നു നടന്നു.

 

Related Articles

Back to top button