KeralaLatestThiruvananthapuram

ദേവസ്വം ബോർഡുകൾ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം. രമണി പി നായർ

“Manju”

കൃഷ്ണകുമാര്‍ കണ്ണട: കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് : സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കെപിസിസി നിർവ്വാഹക സമിതി അംഗം രമണി പി നായർ. തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കുറ്റൂർ പെരിന്തുറ സബ്ബ് ഗ്രൂപ്പ്കളിലെ ദേവസ്വം ജീവനക്കാർ വാമനപുരം ജംഗ്ഷനിൽ സംഘടിപ്പിച്ച മധ്യാഹ്ന വിളിച്ചുണർത്തൽ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേവസ്വം ജീവനക്കാർക്ക് സർക്കാർ പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇരുന്നൂറ് കോടി അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക, കേന്ദ്ര സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ , കോവിസ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് നടത്തിയ ധർണ്ണയിൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രത്നകുമാർ അദ്ധ്യക്ഷനായിരുന്നു. ഷാനവാസ് ആനക്കുഴി, ജി.പുരുഷോത്തമൻ നായർ, എം. അനിൽകുമാർ ,രാജീവ് പി.നായർ , മോഹന ചന്ദ്രൻ നായർ , റ്റി. അനിൽകുമാർ ,വിജയകുമാർ , ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു

ഫോട്ടോ: വിളിച്ചുണർത്തൽ ധർണ്ണ രമണി പി നായർ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button