IndiaLatest

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം. പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്ടര്‍ യാത്ര ഉപേക്ഷിച്ച്‌ കാറിലാണ് പ്രധാനമന്ത്രി ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോയത്. രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച്‌ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഫ്ലൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ യാത്ര വിവരം പഞ്ചാബ് സര്‍ക്കാരിനോട് പങ്കുവച്ചിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണമാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. സംഭവത്തെ തു‌ടര്‍ന്ന് പ്രധാനമന്ത്രി പങ്കെടുക്കേണ്ട റാലി റദ്ദാക്കി.

Related Articles

Back to top button