KeralaLatest

കെ.എസ്.ആര്‍.ടി.സിയുടെ മതിലിന് ഉയരം കുറയ്ക്കാന്‍ നിര്‍ദ്ദേശം.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂര്‍:  കഴിഞ്ഞദിവസം കെ.എസ്.ആര്‍ടി.സി. ബസ്സ് സ്റ്റാന്റിന്റെ മുന്‍വശത്തെ മതില്‍ എംസി റോഡിലേക്ക് ഇടിഞ്ഞു വീണ് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മതിലിന്റെ ഉയരം കുറച്ച് തകര്‍ന്നുവീണ ഭാഗം പുനര്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ ആര്‍.ഇന്ദുവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മതില്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റി പുതിയതായി നിര്‍മ്മിക്കാന്‍ കഴിയില്ല. ഉയരം കുറക്കുന്നതോടൊപ്പം തകര്‍ന്നുവീണ ഭാഗം പുനര്‍ നിര്‍മ്മിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം നിരീക്ഷണ കേന്ദ്രങ്ങളില്‍ ഭക്ഷണം നല്‍കി മടങ്ങുന്ന വഴി ബൈക്കില്‍ സഞ്ചരിച്ച നഗരസഭാ ജീവനക്കാരന്‍ പി.കെ.അജിയുടെ പുറത്തേക്ക് മതില്‍ ഇടിഞ്ഞുവീണ് പരിക്കേറ്റിരുന്നു.

Related Articles

Back to top button