KeralaLatest

അക്ഷയതൃതീയയെ വരവേല്‍ക്കാനൊരുങ്ങി സ്വര്‍ണാഭരണ വിപണി

“Manju”

സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ണ്ണാഭരണ വിപണി. മെയ് മൂന്നിനാണ് അക്ഷയതൃതീയ. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിനം വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. ചെറിയ ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് ഈ ദിനത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്.

കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ 2020 ലും 2021 ലും അക്ഷയതൃതീയ ആഘോഷങ്ങള്‍ മുടങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ സ്വര്‍ണാഭരണ വിപണികള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. 2019 ല്‍ പത്തുലക്ഷത്തോളം ഉപഭോക്താക്കളാണ് കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വര്‍ണ വ്യാപാര ശാലകളില്‍ നിന്നും സ്വര്‍ണം വാങ്ങിയത്.

അക്ഷയതൃതീയ ദിനത്തില്‍ മാത്രം കേരളത്തില്‍ ഏകദേശം 1500 കിലോ സ്വര്‍ണാഭരണ വില്‍പനയാണ് നടക്കുന്നത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്വര്‍ണവിലയില്‍ കുറവുണ്ടായത് സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്. അക്ഷയതൃതീയ നാളിന്റെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ നിരവധി ജ്വല്ലറികള്‍ വ്യത്യസ്തമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

 

Related Articles

Check Also
Close
Back to top button