IndiaLatest

ജി7 ഉച്ചകോടിയില്‍ സന്ദേശം ഉയര്‍ത്തി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: ഏകലോകം, ഏകാരോഗ്യം എന്ന ആശയമാണ് കോവിഡ് വൈറസ് കാലത്തു വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ജി7 രാജ്യങ്ങളുടെ യോഗത്തില്‍ അതിഥിയായി വെര്‍ച്വല്‍ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് വാക്സീന്‍ നിര്‍മാണം വ്യാപകവും സുതാര്യവുമാക്കാന്‍ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളില്‍ ഇളവു നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു പിന്തുണ അറിയിക്കാനും നരേന്ദ്ര മോദി അഭ്യര്‍ഥിക്കുകയും ചെയ്തു. ഇനിയും ഉണ്ടാകാന്‍ സാധ്യത ഉള്ള മഹാമാരികള്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു മോദി വ്യക്തമാക്കി.

Related Articles

Back to top button