KeralaLatest

വി ആപ്പിലൂടെ വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താം

“Manju”

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കോവിഡ് 19 വാക്സിനേഷനുള്ള സ്ലോട്ടുകള്‍ കണ്ടെത്താന്‍ വി ആപ്ലിക്കേഷനിലൂടെ അവസരമൊരുക്കി വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്. കോവിന്‍ ആപ്പിലെ സ്ലോട്ട് ഫൈന്‍ഡര്‍ വി ആപ്പുമായി സംയോജിപ്പിച്ചാണ്, ഉപഭോക്താക്കളുടെ വാക്സിനേഷന്‍ അപ്പോയിന്‍മെന്റ് ഷെഡ്യൂള്‍ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നത്. ലഭ്യമായ വാക്സിന്‍ സ്ലോട്ടുകള്‍ കണ്ടെത്താനും, വി ആപ്പിലൂടെ തന്നെ നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍ സെറ്റുചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയും. ഇതിലൂടെ ഫോണ്‍ വഴി തന്നെ വി ഉപഭോക്താക്കള്‍ക്ക് വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Related Articles

Back to top button