IndiaKeralaLatest

ബി.ജെ.പി എം.എല്‍.എയെ കര്‍ഷകര്‍ മര്‍ദ്ദിച്ചു

“Manju”

ചണ്ഡിഗഢ് : വാര്‍ത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എല്‍.എയെ കര്‍ഷകരുടെ സംഘം മര്‍ദ്ദിച്ചതായി പരാതി.അബോഹര്‍ എം.എല്‍.എ അരുണ്‍ നാരംഗിനാണ് മര്‍ദ്ദനമേറ്റത്. പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് എം.എല്‍.എയ്ക്ക് നേരെ കര്‍ഷകരുടെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എം.എല്‍.എയ്ക്ക് നേരെ കറുത്ത മഷി ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. എം.എല്‍.എയെയും നേതാക്കളെയും സമീപത്തെ ഷോപ്പില്‍ ഒളിപ്പിച്ചെങ്കിലും പുറത്തിറങ്ങിയപ്പോള്‍ കര്‍ഷകര്‍ വീണ്ടും മര്‍ദ്ദിക്കുകയും എം.എല്‍.എയുടെ വസ്ത്രം കീറുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് സുരക്ഷയോടെ പിന്നീട് ഇവിടെ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. എം.എ.ല്‍എയെ വാര്‍ത്താസമ്മേളനത്തിന് കര്‍ഷകര്‍ അനുവദിച്ചില്ല. സംഭവത്തില്‍ പൊലീസുകാര്‍ക്കും നിസാര പരിക്കേറ്റു. എം.എല്‍.എ ശാരീരിക ആക്രമണത്തിന് ഇരയായെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്‍ശന്‍ പാല്‍ വ്യക്തമാക്കി. സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംഭവത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അപലപിച്ചു അതേസമയം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് സംഭവമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് പറഞ്ഞു.

Related Articles

Back to top button