InternationalLatest

ഡയാന രാജകുമാരിക്കൊപ്പം വാഹനാപകടത്തില്‍ മരിച്ച ഡോഡിയുടെ പിതാവ് അന്തരിച്ചു

“Manju”

ലണ്ടന്‍: ഈജിപ്ഷ്യന്‍ കോടീശ്വരന്‍ മുഹമ്മദ് അല്‍-ഫയാദ് അന്തരിച്ചു. ബ്രിട്ടണിലെ ചാള്‍സ് രാജാവിന്റെ ആദ്യ ഭാര്യയായിരുന്ന ഡയാന രാജുകമാരിക്കൊപ്പം പാരീസില്‍ സഞ്ചരിക്കവേ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡോഡി ഫയാദിന്റെ പിതാവാണ് മുഹമ്മദ് അല്‍-ഫയാദ്.94 വയസ്സായിരുന്നു. മകന്റെ മരണത്തില്‍ ഗൂഢാലോചന ആരോപിച്ച്‌ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. ഡോഡിയുടെ 26ാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുന്‍പ് ബുധനാഴ്ചയായിരുന്നു ഫയാദിന്റെ വിയോഗം.
ഈജിപ്തിലെ അലക്‌സാണ്‍ട്രിയ നഗരത്തില്‍ ജനിച്ച മുഹമ്മദ് അല്‍-ഫയാദ്, ശീതളപാനീയങ്ങള്‍ വിറ്റുകൊണ്ടാണ് ബിസിനസിലേക്ക് എത്തുന്നത്. തയ്യല്‍ മിഷന്‍ സെയില്‍സ്മാനായും ജോലി ചെയ്തു. റിയല്‍ എസ്‌റ്റേറ്റ്്, ഷിപ്പിംഗ്, നിര്‍മ്മാണ മേഖലയിലേക്ക് കടന്നതോടെയാണ് സമ്ബനനായത്. മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച്‌ ബിസിനസ് തുടങ്ങിയ മുഹമ്മദ് അല്‍-ഫയാദ് പിന്നീട് യൂറോപ്പിലേക്ക് ബിസിനസ് വളര്‍ത്തി.
പരീസിലെ റിട്‌സ് ഹോട്ടല്‍, ഹരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍, ലണ്ടനിലെ ഫുള്‍ഹാം ഫുഡ്‌ബോള്‍ സ്‌റ്റേഡിയം എന്നിവയെല്ലാം മുഹമ്മദ് അല്‍-ഫയാദ് ഇതിനകം സ്വന്തമാക്കി. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബ്രിട്ടണില്‍ പൗരത്വം ലഭിക്കാത്തത ഫയാദിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഫ്രാന്‍സിലേക്ക് താമസം മാറ്റുമെന്നും ഫയാദ് ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Back to top button