IndiaLatest

ഇന്ത്യയിലെ പ്ലാന്റ് അടച്ചുപൂട്ടി ചൈനീസ് വണ്ടിക്കമ്പനി

“Manju”

ന്യൂഡല്‍ഹി: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോറിന്റെ ഇന്ത്യയിലെ പ്ലാന്റ് അടച്ച്‌ പൂട്ടിയതായി വിവരം. ഒരൊറ്റ ഉല്‍പ്പന്നം പോലും പുറത്തിറക്കാനാകാതെയാണ് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

കമ്പനിയുടെ മാര്‍ക്കറ്റിംഗ്, നെറ്റ് വര്‍ക്ക്, പ്ലാനിംഗ്, സ്ട്രാറ്റജി, സേവനം, എച്ച്‌ആര്‍, ഫിനാന്‍സ്, ക്വാളിറ്റി, പ്രൊഡക്ഷന്‍, ആര്‍ ആന്‍ഡ് ഡി എന്നിങ്ങനെ വിവിധ ഡൊമെയ്നുകളില്‍ വ്യാപിച്ചുകിടക്കുന്ന എല്ലാ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു മാസത്തെ പിരിച്ചുവിടല്‍ പാക്കേജ് ഉപയോഗിച്ചുള്ള നടപടി ഉടനടി പ്രാബല്യത്തില്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ലെ ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. പ്രീമിയം മിഡ്-സൈസ് എസ്യുവിയായ ഹവല്‍ എഫ് 7 അവതരിപ്പിച്ചായിരുന്നു കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ അരങ്ങേറ്റം.

വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് വിരുദ്ധത ശക്തി പ്രാപിച്ചു. പല ചൈനീസ് കമ്പനികളോടും ഇന്ത്യന്‍ ജനത വിമുഖത കാണിച്ചതോടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ പദ്ധതികളെല്ലാം വിഫലമാവുകയായിരുന്നു.

Related Articles

Back to top button