IndiaLatest

ഇന്ത്യയില്‍ കൊവിഡ് തീവ്രത കുറയുന്നതായി കണക്കുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. 67,208 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്. 2330 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 1,03,570 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 2.97 കോടിയായി. രോഗമുക്തി നേടിയത് 2.84 കോടി പേരാണ്. ആകെ രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയര്‍ന്നു. പ്രതിദിന പോസി‌റ്റിവി‌റ്റി നിരക്ക് ഇപ്പോള്‍ 3.48 ആയി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി പത്താംദിവസവും നിരക്ക് അഞ്ചില്‍ താഴെയായത് ശുഭ സൂചനയായാണ് ആരോഗ്യമന്ത്രാലയം കണക്കാക്കുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ കണക്ക് നോക്കിയാല്‍ 24 മണിക്കൂറിനിടെ ഏ‌റ്റവുമധികം രോഗം റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തിലാണ്-13270. പിന്നിലായി തമിഴ്‌നാട് (10,448), മഹാരാഷ്‌ട്ര (10,107), കര്‍ണാടക (7345), ആന്ധ്രാ പ്രദേശ് (6617) എന്നിവയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത് 212 പുതിയ കേസുകളാണ്.
മരണനിരക്കില്‍ മുന്നില്‍ മഹാരാഷ്‌ട്രയാണ്-1236. പിന്നില്‍ തമിഴ്‌നാടാണ്-270. കഴിഞ്ഞ 24 മണിക്കൂറിനിടെ 34.63 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 26.55 കോടിയായി.

Related Articles

Back to top button