India

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങള്‍. കര്‍ണാടക, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തരാഖഡ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോവിഡ് രോഗ വ്യാപനത്തിന് ശമനമുണ്ടായിട്ടുണ്ട്. ബിഹാറില്‍ സര്‍ക്കാര്‍ ഇതര ഓഫീസുകളും തുറക്കുവാനുള്ള അനുമതി നല്‍കിയതായി മുഖ്യമന്ത്രി നിതിഷ് കുമാര്‍ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ നീണ്ട അറുപത് ദിവസത്തിന് ശേഷമാണ് കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്. എന്നാല്‍, ഉത്തരാഖണ്ഡില്‍ ജൂലൈ 13 വരെ നിയന്ത്രണങ്ങള്‍ തുടരും. പക്ഷെ, അന്‍പത് ശതമാനം ആളുകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് മാളുകള്‍ തുറക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, മഹാരാഷ്ട്രയില്‍ പുതിയതായി 6740 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 51 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Articles

Back to top button