India

സൈക്കിളിടിച്ചു; ,അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാം നൽകണമെന്ന് സീരിയൽ നടി

“Manju”

മുംബൈ: ടെലിവിഷൻ നടിയുടെ അമ്മയെ സൈക്കിളിടിച്ചെന്നാരോപിച്ച് ഒമ്പത് വയസുകാരനെതിരെ കേസ്. ടെലിവിഷൻ നടി സിമ്രാൻ സച്ച്‌ദേവയുടെ പരാതിയിലാണ് മുംബൈ വാന്റായി പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാർച്ച് 27 നാണ് കേസിനാസ്പദമായ സംഭവം. ഗോർഗോൺ ഈസ്റ്റിലെ ലോധ എന്ന പ്രദേശത്താണ് സംഭവം. ഈ പ്രദേശത്തിലൂടെ വൈകുന്നേരം നടക്കുന്നതിനിടെയാണ് നടിയുടെ അമ്മയെ സൈക്കിളിടിച്ചത്. ഒമ്പത് വയസുകാരൻ സഞ്ചരിച്ച സൈക്കിൾ അമ്മയുടെ ശരീരത്ത് തട്ടുകയും ഇടിയുടെ ആഘാതത്തിൽ അവർ വീഴുകയും ചെയ്തു. തുടർന്ന് അമ്മയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കേണ്ടി വന്നെന്ന് നടിയുടെ പരാതിയിൽ ആരോപിക്കുന്നു.

എന്നാൽ നടിയുടെ പരാതിയിൽ പ്രദേശത്തെ എസ്‌ഐയായ താനാജി പാട്ടീൽ കേസെടുത്തിരുന്നില്ല. പിന്നീട് എസിപിയുടെ നിർദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിക്കെതിരെ കേസെടുക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രക്ഷിതാക്കൾക്കെതിരെയായിരുന്നു പരാതിയെന്നും നടി വ്യക്തമാക്കി.

ഒന്നരമാസം തന്റെ അമ്മ അപകടം കാരണം വിശ്രമത്തിലായിരുന്നു. സംഭവത്തിൽ മാപ്പപേക്ഷിച്ച് കുട്ടിയുടെ മാതാപിതാക്കൾ വാട്‌സ്ആപ്പ് സന്ദേശം മാത്രമാണ് അയച്ചത്. തെറ്റ് സമ്മതിക്കാൻ അവർ തയ്യാറായില്ലെന്ന് നടി ആരോപിച്ചു. കുട്ടിയുടെ രക്ഷിതാക്കളോട് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

കേസെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ശിശുക്ഷേമ സമിതിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button