IndiaLatest

തപാല്‍ വകുപ്പ്​ എസ്.ബി അക്കൗണ്ടുകളുടെ സൗജന്യ സേവനം നിര്‍ത്തി

“Manju”

തൃ​ശൂ​ര്‍: ബാ​ങ്കു​ക​ളു​ടെ സ​ര്‍​വി​സ് ചാ​ര്‍​ജ്​ കൊ​ള്ള​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആ​ശ്വാ​സ​മാ​യി ക​രു​തി​യ പോ​സ്​​റ്റ​ല്‍ എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി ത​പാ​ല്‍ വ​കു​പ്പ്. ആ​രു​മ​റി​യാ​തെ ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ നി​ര​ക്കു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ള്‍​ക്ക് സ​മാ​ന​മാ​യ ഫീ​സ് നി​ര​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്​​ത​ത്​

ഡെ​ബി​റ്റ് കാ​ര്‍​ഡ് മാ​റ്റി​യെ​ടു​ക്കാ​ന്‍ 300 രൂ​പ​യും ജി.​എ​സ്.​ടി​യും പി​ന്‍ ന​മ്പ​ര്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ 20 രൂ​പ​യും ജി.​എ​സ്.​ടി​യും ന​ല്‍​ക​ണം. മ​റ്റു എ.​ടി.​എ​മ്മു​ക​ളി​ല്‍ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ മൂ​ന്ന് സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ 220 രൂ​പ​യും ജി.​എ​സ്.​ടി​യും ഈ​ടാ​ക്കും. സ്വ​ന്തം എ.​ടി.​എ​മ്മു​ക​ളി​ല്‍ അ​ഞ്ച് സൗ​ജ​ന്യ ഇ​ട​പാ​ടു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ 10 രൂ​പ​യും ജി.​എ​സ്.​ടി​യും ന​ല്‍​ക​ണം.

ഇ​ന്‍​റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം സാ​ര്‍​വ​ത്രി​ക​മാ​യ​തോ​ടെ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പോ​സ്​​റ്റ്​ ഓ​ഫി​സു​ക​ള്‍​ക്ക് പു​തി‍യ ഊ​ര്‍​ജ​മാ​യി​രു​ന്നു പോ​സ്​​റ്റ​ല്‍ സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ള്‍. ബാ​ങ്കു​ക​ള്‍ സ​ര്‍​വി​സ് ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​ക​ള്‍ രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പോ​സ്​​റ്റ്​ ഓ​ഫി​സ് സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് സ്വീ​കാ​ര്യ​ത​യേ​റി​യ​ത്. ഒ​രു രൂ​പ പോ​ലും സ​ര്‍​വി​സ് ചാ​ര്‍​ജ് ന​ല്‍​കാ​തെ ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തൂ​വെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. സ​ര്‍​വി​സ് ചാ​ര്‍​ജി​ല്ലാ​ത്ത സേ​വി​ങ്​​സ്​ ബാ​ങ്ക് അ​ക്കൗ​ണ്ട്, പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ എ.​ടി.​എം ഉ​പ​യോ​ഗം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍​ക്കൊ​പ്പം ബാ​ങ്കു​ക​ള്‍ 1000, 5000 രൂ​പ മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ടു​മ്ബോ​ള്‍ വെ​റും 50 രൂ​പ സ​ര്‍​വി​സ് ചാ​ര്‍​ജ് മാ​ത്രം മ​തി​യാ​കു​മെ​ന്ന​ത​ട​ക്കം പോ​സ്​​റ്റ​ല്‍ സേ​വി​ങ്​​സ്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ സൗ​ജ​ന്യ​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​യി​രു​ന്നു.

വീ​സ റു​പേ ഡെ​ബി​റ്റ് കാ​ര്‍​ഡാ​ണ് പോ​സ്​​റ്റ്​ ഓ​ഫി​സി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. ഈ ​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ന്‍ സാ​ധി​ക്കും. പോ​സ്​​റ്റ്​ ഓ​ഫി​സ് എ.​ടി.​എ​മ്മു​ക​ള്‍​ക്ക് പു​റ​മെ ഏ​തു​ബാ​ങ്കിന്റെ എ.​ടി.​എ​മ്മി​ലും ഈ ​കാ​ര്‍​ഡ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മെ​ന്ന വി​ശ്വാ​സ​വു​മാ​യ​തോ​ടെ പോ​സ്​​റ്റ​ല്‍ എ​സ്.​ബി അ​ക്കൗ​ണ്ടു​ക​ള്‍ വ​ള​രെ പെ​ട്ടെ​ന്ന് സ്വീ​കാ​ര്യ​ത നേ​ടി. ഇ​തി​നെ​യെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് ഇ​ല്ലാ​താ​ക്കി​യിരിക്കുകയാണ് ഈ ന​ട​പ​ടിയിലൂടെ.

Related Articles

Back to top button