IdukkiLatest

വീട്ടമ്മ അയല്‍വാസിയുടെ കൈവെട്ടിമാറ്റി

“Manju”

 

ഇടുക്കി: പറമ്പില്‍ മാലിന്യമിട്ടതിനെ ചൊല്ലിയുടെ തര്‍ക്കത്തിനൊടുവില്‍ യുവാവിന്റെ കൈവെട്ടി മാറ്റി വീട്ടമ്മ. അണക്കരയില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോളാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം നില നിന്നിരുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ ജോമാള്‍ ഒളിവില്‍ പോയെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button