KeralaLatest

സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് ജയറാം

“Manju”

മലയാളികള്‍ക്ക് സിനിമ പോലെ ഇഷ്ട്ടമുള്ള കാര്യമാണ് ക്രിക്കറ്റ്. എന്നാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇന്ത്യന്‍ ടീമില്‍ എത്തിയ മലയാളികള്‍. എന്നിരുന്നാലും മലയാളിക്ക് അഭിമാനമായി ഇന്ന് സജീവ ക്രിക്കറ്റില്‍ ഒരാളുണ്ട്, സഞ്ജു സാംസണ്‍. ഇന്ന് രാത്രി ഐപിഎല്‍ പതിനഞ്ചാം സീസണിന്റെ ഫൈനല്‍ മത്സരം ഹൈദരാബാദില്‍ നടക്കുമ്പോള്‍ സഞ്ജു സാംസണാണ് അതില്‍ ഒരു ടീമിന്റെ അമരക്കാരന്‍. രാജസ്ഥാന്‍ റോയല്‍സിനെ ആണ് സഞ്ജു നയിക്കുന്നത്. ഗുജറത്താണ് അവരുടെ എതിരാളി.

സഞ്ജുവിന് മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന ഈ നിമിഷത്തില്‍ ആശംസകള്‍ നേരുകയാണ് മലയാളത്തിന്റെ പ്രിയതാരം ജയറാം. ജയറാം ആശംസകള്‍ അറിയിച്ചത് ഫെയ്‌സ്‌ബുക്കില്‍ സഞ്ജുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് . “ഞങ്ങളുടെ സ്വകാര്യ അഹങ്കാരം. ഞങ്ങളുടെ അഭിമാനം. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളുംഎന്നാണ് ജയറാം കുറിച്ചത്.

 

Related Articles

Back to top button