KeralaLatest

തെയ്യത്തെ സ്നേഹിക്കുന്നവരുടെ ‘ഉരിയാട്ട് ‘ എന്ന പരിപാടി ശ്രദ്ധേയമാവുന്നു.

“Manju”

വി.എം.സുരേഷ് കുമാർ

വടകര: തെയ്യത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ “കൊടിയേറ്റം” എന്ന വാട്സ്അപ്പ് ഗ്രൂപ്പിന്റെ ‘ഉരിയാട്ട് ” എന്ന പരിപാടി ശ്രദ്ധേയമാവുകയാണ്.
കേരളത്തിലെ തന്നെ പ്രധാനപ്പെട്ട തെയ്യം കലാകാരന്മാരെ പരിചയപ്പെടുത്തുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുകയാണ് “ഉരിയാട്ട്” എന്ന പരിപാടി.

ഓരോ പ്രദേശത്തെയും ദൈവത്തിന്റെ കോലം കെട്ടാൻ വിധിക്കപ്പെട്ടവരാണ് കോലധാരികൾ.
ഒരു ദേശത്തിനു വേണ്ടി ഉരുകുന്ന മനുഷ്യ ദൈവങ്ങളാണിവർ. ഉള്ളുരുകുന്ന സങ്കടത്തിലും തന്റെ മുന്നിലെത്തുന്ന ഭക്തർക്ക് ആശ്വാസം നൽകി വാചാലരാവുന്നവരുടെ അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ പരിപാടി.

കുടുംബത്തെപ്പോലും നോക്കാൻ കഴിയാതെ കാവുകളിൽ നിന്നും കാവുകളിലേക്ക് , എല്ലാ വിഷമങ്ങളും മാറ്റി വെച്ച് തെയ്യം കെട്ടിയാടുന്ന കോലധാരികളെയും കനലാടിമാരെയും ഈ പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.
നാട്ടു സംസ്കൃതിയുടെ മുതൽക്കൂട്ടായ തെയ്യക്കോലങ്ങളെപ്പറ്റിയുള്ള കൂടുതലായ അറിവുകൾ വെളിച്ചത്ത് കൊണ്ടുവരികയും തെയ്യം കലാകാരന്മാരിലൂടെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ‘കൊടിയേറ്റം’ എന്ന വാട്സ്അപ്പ് കൂട്ടായ്മയിൽ സാങ്കേതിക മികവോടെ തന്നെ അവതരിപ്പിക്കുന്ന ‘ഉരിയാട്ട് ” എന്ന പരിപാടി ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്.

അനീഷ് പണിക്കർ, നിധീഷ് പെരുവണ്ണാൻ, സുകേഷ് അയനിക്കാട്, രഞ്ജിത് മുടപ്പിലാവിൽ, ജിത്തു, ജിതേഷ് വളളിക്കാട്, ചെറിയേക്കൻ മുന്നൂറ്റൻ എന്നിവരുടെ അനുഭവങ്ങൾ ഇതിനോടകം തന്നെ തെയ്യപ്രേമികൾക്ക് ആസ്വാദകരമായി.

Related Articles

Back to top button