LatestThiruvananthapuram

ദേശീയ ഗ്രാമീണ ഉപജീവന മിഷന് 60.96 കോടി രൂപ

“Manju”

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ 2021-22 വര്‍ഷത്തെ നടത്തിപ്പിനായി ആദ്യഗഡു 60.90 കോടി രൂപ അനുവദിച്ചതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ കുടുംബശ്രീ മിഷനിലൂടെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയില്‍ സബ്സിഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍, തൊഴില്‍ സംരംഭകത്വ പ്രോത്സാഹനം, മൈക്രോഫിനാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

പൊതുവിഭാഗത്തോടൊപ്പം പട്ടികജാതി, പട്ടികവര്‍ഗ മേഖലയിലും പ്രത്യേക ഊന്നല്‍ നല്‍കിയാവും എന്‍ ആര്‍ എല്‍ എം പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Related Articles

Back to top button