InternationalLatest

ധോനിയുടെ വിരമിക്കലിന് പിന്നാലെ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സുരേഷ് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ധോനിയുടെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 33കാരനായ റെയ്നയുടെ വിരമിക്കല്‍ പ്രഖ്യാപനം.
2005ല്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ ഇന്ത്യയ്‌ക്കായി അരങ്ങേറിയ റെയ്ന, 2018ലാണ് ഒടുവില്‍ ഇന്ത്യയ്ക്കായി കളിച്ചത്. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോനിക്കൊപ്പം റെയ്നയും തിരശ്ശീലയിട്ടത്. ഇന്‍സ്റ്റ​ഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും പ്രഖ്യാപനം.

Related Articles

Back to top button