InternationalLatest

കൊവിഡ് ഭീതിയില്‍ ലോകം; രോഗബാധിതരുടെ എണ്ണം ഒരു കോടി പത്തൊമ്പത് ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 11,949,280 ആയി. മരണസംഖ്യ 546,601 ആയി ഉയര്‍ന്നു. 6,849,545 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,95,700 ആയി ഉയര്‍ന്നു. യു.എസില്‍ തൊള്ളായിരത്തില്‍ കൂടുതലാളുകളാണ് ഇന്നലെ മാത്രം മരിച്ചത്.

ബ്രസീലില്‍ നാല്‍പതിനായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടാകുന്നത്.743,481 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇരുപതിനായിരം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 457,058ആയി. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശ്വാസം നല്‍കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button