Latest

കൊവിഡിന്റെ ലാംബ്ഡ വകഭേദത്തെ കണ്ടെത്തി

“Manju”

ന്യൂഡല്‍ഹി: കൊവിഡിന്റെ ലാംബ്ഡ വകഭേദത്തെ കണ്ടെത്തി. പുതിയ വകേഭദം 29 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. അര്‍ജന്റീന, ചിലി ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്.

ഉയര്‍ന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികള്‍ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്. പെറുവില്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയില്‍ കഴിഞ്ഞ 60 ദിവസത്തിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 32 ശതമാനവും ഈ വകഭേദം തന്നെയാണ്. രാജ്യങ്ങളിലെ കൊവിഡ് സൂമഹവ്യാപനത്തില്‍ കൂടുതലായും ലാംബ്ഡ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Related Articles

Back to top button