KeralaLatest

കടലുണ്ടി പക്ഷിസങ്കേതത്തില്‍ ദേശാടനക്കിളികള്‍ കുറയുന്നു

“Manju”

കടലുണ്ടി പക്ഷിസങ്കേതം
വള്ളിക്കുന്ന്: ചരിത്രതാളുകളില്‍ ഇടംനേടിയ കടലുണ്ടി പക്ഷിസങ്കേതത്തില്‍ അതിഥികളായി എത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തില്‍ കുറവുവരുന്നതായി പഠനം. വിവിധ സര്‍വകലാശാലകളിലെ അധ്യാപകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠനവിഭാഗം തലവന്‍ പ്രഫ. പി.കെ. പ്രസാദന്‍, സൗദിയിലെ കിങ്‌ ഫഹദ് സര്‍വകലാശാലയിലെ അധ്യാപകന്‍ ഡോ. കെ.എം. ആരിഫ്, ടുണീഷ്യന്‍ സര്‍വകലാശാലയിലെ പ്രഫ. അയിമന്‍ നെഫ്ല, ദുൈബയിലെ യു.എ.ഇ സര്‍വകലാശാലയിലെ പ്രഫ. സാബിര്‍ മുസാഫിര്‍, കോഴിക്കോട് സര്‍വകലാശാലയിലെ നിലവിലെ പ്രോ വൈസ് ചാന്‍സലര്‍ കൂടിയായ പ്രഫ. കെ.എം. നാസര്‍, ഗവേഷക വിദ്യാര്‍ഥിനി ടി.ആര്‍. ആതിര എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്‌.
അന്തരീക്ഷ ഊഷ്മാവ്, ഈര്‍പ്പത്തിന്റെ അളവ്, വെള്ളത്തില്‍ ഉപ്പിന്റെ അളവില്‍ വരുന്ന മാറ്റം തുടങ്ങി അനേകം ഘടകങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.

ദേശങ്ങള്‍ താണ്ടി പതിവു തെറ്റിക്കാതെ ദേശാടനക്കിളികള്‍ കടലുണ്ടി തീരത്ത് എത്തിത്തുടങ്ങി
പ്രകൃതിയുടെ മാറ്റം ദേശാടനപക്ഷികളുടെ എണ്ണം കുറയാനും അവയുടെ ദേശാടന സമയക്രമത്തില്‍ മാറ്റം വരാനും കാരണമായെന്നാണ് പഠനത്തിലെ സാക്ഷ്യപ്പെടുത്തല്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ കടലുണ്ടി ദേശാടനക്കിളികളില്ലാത്ത പ്രദേശമായി മാറുമെന്ന ആശങ്കയും സംഘം വിലയിരുത്തുന്നു. എല്‍ സേവിയര്‍ പ്രസിദ്ധീകരിക്കുന്ന ‘ഗ്ലോബല്‍ ഇക്കോളജി ആന്‍ഡ്‌ കണ്‍സര്‍വേഷന്‍’ അന്തര്‍ദേശീയ ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Related Articles

Back to top button