Uncategorized

ട്വിറ്റര്‍ ലോഗോയിലെ പക്ഷിയെ വിറ്റു

“Manju”

സാന്‍ഫ്രാന്‍സിസ്കോ : ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്കോ ഓഫീസിലെ സാധനങ്ങള്‍ ലേലത്തിലൂടെ വിറ്റഴിച്ച്‌ ഇലോണ്‍ മസ്ക്.ഇലക്‌ട്രോണിക്സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങി അടുക്കള സാമഗ്രികള്‍ ഉള്‍പ്പെടെ 631 ഇനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ വിറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്ണേഴ്സ് ഇങ്കാണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂര്‍ നീണ്ടുനിന്ന ലേലത്തിലൂടെ മസ്ക്ക് നേടിയത് കോടിക്കണക്കിന് ഡോളറാണ്. ഓഫീസിലുണ്ടായിരുന്ന ട്വിറ്ററിന്റെ ലോഗോയിലെ പക്ഷി പ്രതിമക്കാണ് ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിച്ചത്. 100000 ഡോളറിനാണ് ഇത് ലേലത്തില്‍ വിറ്റുപോയത്. ലോഗോ ആരാണ് ലേലത്തിന് വാങ്ങിയത് എന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.10 അടിയോളം വരുന്ന നിയോണ്‍ ട്വിറ്റര്‍ ബേര്‍ഡ് ഡിസ്‌പ്ലേ ആയിരുന്നു ലേലത്തില്‍ ഏറ്റവും കുടുതല്‍ തുക ലഭിച്ച രണ്ടാമത്തെ ഇനം.40,000 ഡോളറിനാണ് ഇത് ലേലത്തില്‍ വിറ്റുപോയത്.

 

Related Articles

Check Also
Close
Back to top button